വർദ്ധിച്ചു വരുന്ന പരിസര മലിനീകരണവും പുകവലി, ആധുനിക ഭക്ഷണ പ്രവണത, വ്യായാമക്കുറവ് എന്നീ അനാരോഗ്യകരമായ ജീവിത ശൈലികളും കാരണം മുതിർന്നവരിലും പ്രത്യേകിച്ചു കുട്ടികളിലും വിട്ടുമാറാത്ത ചുമ, കിതപ്പ്, ശ്വാസം മുട്ടൽ എന്നിവർക്ക് കാരണമായ ആസ്ത്മ, സ്ഥിരമായ കഫക്കെട്ടും ശ്വാസതടസ്സവുമുണ്ടാക്കുന്ന ബ്രോന്കൈറ്റിസ് അഥവാ COPD എന്നീ അസുഖങ്ങളും സമൂഹത്തിൽ ഏറെ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. കൂടാതെ നിദ്രാശ്വസന വൈകല്യവുമായി ബന്ധപ്പെട്ട ശക്തമായ കൂർക്കംവലി രാത്രി മതിയായ ഉറക്കമില്ലായ്മ പകൽ ഉറക്കം തൂങ്ങൽ എന്നീ അസുഖങ്ങളും നമ്മുടെ സമൂഹത്തിൽ ഇന്ന് പരക്കെ കാണപ്പെടുന്നു.

അലര്ജി സ്ക്രീൻ (Allergy Screen ) സംവിധാനത്തോടു കൂടി കേരളത്തിൽ ഇദംപ്രഥമമായി പ്രവർത്തനമാരംഭിച്ച ഒരു ശ്വാസകോശാരോഗ്യ കേന്ദ്രമാണ് ഈ സ്ഥാപനം.